Friday, July 27, 2018

“Bhagavan Veda Vyasa Stuti”

"Vyasa is the Pivotal #Truth, the Substratum, the very Rock-Foundation of the entire spring of the Indian #Culture based on the Vedantic #Philosophy."
Pujya Guruji Swami Tejomayananda pays his homage to this #Masterthrough a special #composition “Bhagavan Veda Vyasa Stuti” composed and sung by him

Wednesday, July 11, 2018

The Dharma Sevak Course is conducted in a Chinmaya Mission ashram at various times and places. Unless otherwise indicated, the course is taught in English. During the course, students live the simple, stress-free, and serene life of a disciple in a gurukula. In the ashram, students learn Vedanta through the integral practice of:

Jnana Yoga: the study of the Upanishads, Shrimad Bhagavad-gita and introductory Vedantic texts.

Bhakti Yoga: the study of devotional texts such as Ramayana or Shrimad Bhagavatam.

Karma Yoga: service in the ashram and growth in one's vision of dedicated service to the world.

"Study the scriptures seriously. Once you have their ideas in your mind, start putting them into practice through the various yogas of bhakti, karma, jnana, and so on. By all these methods, the mind becomes subtle. The subtler the mind, the greater and deeper is the study of the scriptures."
- Swami Chinmayananda

Tuesday, July 3, 2018

ഛാന്ദോഗ്യോപനിഷത്ത് - 10


ഹരി: ഓം
ശ്രീ ചിന്മയ സദ്ഗുരവേ നമ:

ഛാന്ദോഗ്യോപനിഷത്ത് - 10


രണ്ടാം അദ്ധ്യായം   

സ്വാമി അഭയാനന്ദ 


സാമത്തിന്റെ 5, 7 ഭാഗങ്ങളോടുകൂടിയ സമഗ്രമായ ഉപാസനയെ പറയുകയാണ് ആദ്യത്തെ 10 ഖണ്ഡങ്ങളിൽ. എല്ലാ അവയവങ്ങളോട് കൂടിയ സമഗ്രമായ സാമത്തിന്റെ ഉപാസനം ശോഭനമാകുന്നു. ശോഭനമായതിനെയെല്ലാം ജനങ്ങൾ സാമം എന്നു പറയുന്നു.ശോഭനമല്ലാത്തത് അസാമമാണ്.

സാമത്താൽ ഇതിനെ സമീപിച്ചു എന്ന് ജനങ്ങൾ പറയുമ്പോൾ നല്ല നിലയിൽ  സമീപിച്ചു വെന്ന് അർത്ഥം. അസാമമെന്നാൽ ശോഭനമല്ല രീതിയിലല്ല എന്നറിയാം. രാജ ധർമ്മമായ ചതുരു പായങ്ങളിൽ ഒന്നായ  സാമം ഏറ്റവും സാധു വായത് എന്നാണറിയപ്പെടുന്നത്

ജനങ്ങൾ നല്ല കാലം, നല്ല അനുഭവം എന്നിവയുണ്ടാകമ്പോൾ അതിനെ സാമം എന്ന് പറയാറുണ്ട്.ഇതിന് വിപരീതം അസാമമാണ്. ഇപ്രകാരം സാമത്തെ അറിഞ്ഞ് ഉപാസിച്ചാൽ ശോഭനങ്ങളായ ധർമ്മങ്ങൾ നമ്മെ സമീപിക്കുകയും സേവിക്കുകയു ചെയ്യം.സദ്ധമ്മങ്ങളുടെ ഫലം വേഗത്തിൽ അനുഭവിക്കാൻ സാധിക്കും

ലോകങ്ങളെ സംബന്ധിച്ച 5 ഭാഗങ്ങളോടുകൂടിയ സാമത്തെ ഉപാസിക്കണം. പൃഥിവി ഹിങ്കാരം,അഗ്നി പ്രസ്താവം, അന്തരീക്ഷം ഉദ്ഗീഥം. ആദിത്യൻ പ്രതിഹാരം. ദ്യോവ് നിധനം . ഇത് ഊർദ്ധ്വ ലോകങ്ങളെ സംബന്ധിച്ച ഉപാസനമാണ്.
ഇനി മുകളിൽ നിന്ന് കീഴോട്ടുള്ള തരത്തിൽ ലോകങ്ങളെ പറ്റിയുള്ള സാമ ഉപാസന.
സ്വർഗം ഹിങ്കാരം ആദിത്യൻ പ്രസ്താവം, ആകാശം ഉദ്ഗീഥം, അഗ്നി പ്രതിഹാരം ഭൂമി നിധനം.ഇതിനെ ഇങ്ങനെ അറിഞ്ഞ് ലോകങ്ങളിൽ പഞ്ചവിധമായ സാമത്തെ സാധു ഗുണത്തോടെ ഉപാസിക്കുന്നവന് മേലേയും താഴെയുമുള്ള ലോകങ്ങൾ ഭോഗ്യങ്ങളായിത്തീരും.

വൃഷ്ടിയായി പഞ്ച വിധ ഭക്തിയോടു കൂടിയ സാമത്തെ ഉപാസിക്കണം. ആദ്യം വരുന്ന കാറ്റ് ഹിങ്കാരം. മേഘം പ്രസ്താവം. മഴ ഉദ്ഗീഥം മിന്നലും ഇടിയും പ്രതി ഹാരം. മഴ തോരുന്നത് നിധനം .ഇതിനെ അറിഞ്ഞ് വൃഷ്ടി ദൃഷ്ടിയോട് കൂടി പഞ്ച വിധമായ സാമത്തെ ഉപാസിക്കുന്നയാൾക്ക് മഴ ഇല്ലാത്ത അവസരത്തിൽ പോലും മഴ പെയ്യിക്കാനാവും . ജലവുമായി ബന്ധപ്പെട്ട്  5 വിധത്തിൽ സാമത്തെ ഉപാസിക്കണം. മേഘങ്ങൾ മേലോട്ട് ഉയരുന്നത് ഹിങ്കാരം.വർഷിക്കുന്നത് പ്രസ്താവം. കിഴക്കോട്ടൊഴുകുന്ന വെള്ളം (നദികൾ) ഉദ്ഗീഥം. പടിഞ്ഞാറോട്ട് ഒഴുകുന്ന വെള്ളം (നദങ്ങൾ ) പ്രതിഹാരം. സമുദ്രം നിധനം. ഇങ്ങനെ അറിഞ്ഞ് എല്ലാ അപ്പുകളിലും പഞ്ചവിധ സാമത്തെ ഉപാസിക്കുന്നവന് ജലത്തിൽ മരണമുണ്ടാകില്ല. മരുഭൂമിയിൽ പോലും യഥേഷ്ടം വെള്ളം കിട്ടും.

 ഋതുക്കളായി 5 വിധമായ സാമത്തെ ഉപാസിക്കണം. വസന്തം ഹിങ്കാരം, ഗ്രീഷ്മം പ്രസ്താവം, വർഷം ഉദ്ഗീഥം, ശരത് പ്രതിഹാരം, ഹേമന്തം നിധനം. സാമത്തെ ഋതുക്കളായി ഉപാസിക്കുന്നവന് എല്ലാ ഋതുക്കളും ഭോഗ്യങ്ങളാകുന്നു. ഓരോ ഋതുവിലും നല്ല ഭോഗമുണ്ടാവും. മൃഗ (പശു) ദൃഷ്ടിയോടെ സാമത്തെ ഉപാസിക്കണം. കോലാട് ഹിങ്കാരം, ചെമ്മരിയാട്  പ്രസ്താവം. പശുക്കൾ, ഉദ്ഗീഥം, കുതിരകൾ പ്രതി ഹാരം.മനുഷ്യൻ നിധനം. ഇ ങ്ങനെ ഉപാസിച്ചാൽ ധാരാളം പശുക്കളുണ്ടാകും.